സൂയസ് കനാലിൽ കുടുങ്ങിയ കണ്ടെയ്‌നര്‍ കപ്പൽ ചലിച്ചു തുടങ്ങി - Suez Canal
ടഗ് കപ്പലുകൾ ഉപയോഗിച്ചാണ് കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്
സൂയസ് കനാലിൽ കുടുങ്ങിയ കണ്ടെയ്‌നര്‍ കപ്പൽ ചലിച്ചു തുടങ്ങി
കയ്‌റോ: സൂയസ് കനാലിൽ കുടുങ്ങിയ കണ്ടെയ്‌നര്‍ കപ്പൽ ചലിച്ചു തുടങ്ങി. ടഗ് കപ്പലുകൾ ഉപയോഗിച്ചാണ് കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. എവർഗ്രീൻ മറൈൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗ്രീന്‍ എന്ന കപ്പൽ മാർച്ച് 23നാണ് സൂയസ് കനാലിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രഡ്‌ജിങ് നടത്തിയിരുന്നു. ഗതാഗത തടസത്തെതുടര്‍ന്ന് നിരവധി ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്.