കേരളം

kerala

ETV Bharat / international

മാലിയിൽ ഭീകരാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു - മുഅമ്മർ ഗദ്ദാഫി

ഞായറാഴ്ച ഡുവെൻസ പട്ടണത്തിന് സമീപം ഒരു സംഘം ആക്രമികൾ പൊതുഗതാഗത വാഹനത്തെ ആക്രമിക്കുകയായിരുന്നു.

6 killed 13 injured in terrorist attack in central Mali  മാലിയിൽ ഭീകരാക്രമണം  ആറ് പേർ കൊല്ലപ്പെട്ടു  ഭീകരാക്രമണം  ഡുവെൻസ പട്ടണം  terrorist attack  terrorist attack in mali  തുവാരെഗ് തീവ്രവാദി  മുഅമ്മർ ഗദ്ദാഫി  മാലി
മാലിയിൽ ഭീകരാക്രമണം

By

Published : Jun 28, 2021, 11:11 AM IST

ബമാക്കോ: മാലിയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം.

ഞായറാഴ്ച ഡുവെൻസ പട്ടണത്തിന് സമീപം തീവ്രവാദികൾ എന്ന് കരുതുന്ന ഒരു സംഘം തോക്കുധാരികൾ പൊതുഗതാഗത വാഹനത്തെ ആക്രമിക്കുകയായിരുന്നു. ജനങ്ങളുടെ സുരക്ഷക്കായി പ്രദേശത്ത് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് മാലി സൈന്യം അറിയിച്ചു.

2012ൽ തുവാരെഗ് തീവ്രവാദികൾ രാജ്യത്തിന്‍റെ വടക്കൻ പ്രദേശങ്ങൾ പിടിച്ചെടുത്തതോടെയാണ് മാലിയിലെ സ്ഥിതി സംഘർഷത്തിലേക്ക് വഴിമാറിയത്. തുടർന്ന് മുൻ ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുടെ അനുഭാവികൾ, ഫ്രഞ്ച് ഇടപെടൽ എന്നിവ സ്ഥിതി കൂടുതൽ രൂക്ഷമാക്കി.

Also Read: പുല്‍വാമയില്‍ ഭീകരാക്രമണം; പൊലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ആക്രമണങ്ങൾക്ക് മാലി സാക്ഷ്യം വഹിച്ചിരുന്നു. മറ്റൊരു ആക്രമണത്തിൽ 13 സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു.

ABOUT THE AUTHOR

...view details