മൊഗാദിഷു:സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ പൊലീസ് അക്കാദമിക്ക് സമീപമുണ്ടായ ചാവേർ സ്‌ഫോടനത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ മറ്റ് എട്ട് പേർക്ക് പരിക്കേറ്റതായും സര്‍ക്കാരിന്‍റെ ഔദ്യോഗിക വക്താവ് സാദിഖ് അദാൻ അലി പറഞ്ഞു. പൊലീസ് പതിവായി വരുന്ന ഹോട്ടലാണ് ചാവേര്‍ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
സൊമാലിയയില്‍ ചാവേര്‍ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു - അൽ-ഷബാബ്
സൊമാലിയ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ അൽ-ഷബാബാണ് ആക്രമണത്തിന് പിന്നില്‍.
സൊമാലിയ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ അൽ-ഷബാബ് പലപ്പോഴും മൊഗാദിഷുവില്‍ ആക്രമണം നടത്തിയിട്ടുണ്ട്. അൽ-ഖ്വയ്‌ദയുമായി ബന്ധപ്പെട്ട ഈ ഗ്രൂപ്പ് മേഖലയില്‍ ശക്തിപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
തെക്കൻ, മധ്യ സൊമാലിയയുടെ ചില ഭാഗങ്ങൾ നിയന്ത്രിക്കുന്ന ആഫ്രിക്കയിലെ ഏറ്റവും സജീവവും പ്രതിരോധശേഷിയുള്ളതുമായ തീവ്രവാദ ഗ്രൂപ്പാണ് അൽ-ഷബാബ്. അമേരിക്കൻ എംബസിയും മറ്റ് പ്രധാന കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന മൊഗാദിഷു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് അൽ-ഷബാബ് തീവ്രവാദികള്‍ ഈ വർഷം നിരവധി മോർട്ടറുകൾ പ്രയോഗിച്ചിട്ടുണ്ട്.