അബൂജ: നൈജീരിയയിലെ നൈജറിലെ ഒരു വിദ്യാലയത്തിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും നിരവധി വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്‌തതായി പൊലീസ്. സാലിഹു ടാങ്കോ ഇസ്ലാമിയ സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്.
നൈജീരിയയിൽ ആക്രമികൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി - Nigeria
സാലിഹു ടാങ്കോ ഇസ്ലാമിയ സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്.
നൈജീരിയയിൽ ആക്രമികൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി
ഞായറാഴ്‌ച ഉച്ചക്ക് മോട്ടോർ സൈക്കിളിലെത്തിയ തോക്കുധാരികൾ ആക്രമണം നടത്തുകയായിരുന്നു. അതേസമയം എത്ര വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയി എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. 200ൽ അധികം കുട്ടികളെ തട്ടിക്കൊണ്ടു പോയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇസ്ലാമിക വിദ്യാഭ്യാസം നൽകുന്നതിനായാണ് മാതാപിതാക്കൾ കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് അയക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കുട്ടികൾക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.