കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 13,000 കടന്നതായി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസ് (എൻ.ഐ.സി.ഡി). 24 മണിക്കൂറിനിടെ 13,246 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,774,312 ആയി ഉയർന്നു.
13,000 കടന്ന് ദക്ഷിണാഫ്രിക്കയിലെ പ്രതിദിന കൊവിഡ് കേസുകള്‍
ദേശീയ തലത്തില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 21.7 ശതമാനമായി ഉയർന്നിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ പ്രതിദിന കൊവിഡ്
എൻ.ഐ.സി.ഡി നൽകുന്ന കണക്കുകൾ പ്രകാരം ദേശീയ തലത്തിലുള്ള ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 21.7 ശതമാനമായി ഉയർന്നു. 77 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 7,859 ആയി ഉയർന്നു.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചു.