സൊമാലിയ: സൊമാലിയയിൽ നടന്ന ഭീകരാക്രമണത്തിൽ 70 ഷബാബ് ത്രീവ്രവാദികളെ വധിച്ചതായി സ്ഥിരീകരിച്ച് സൊമാലിയ നാഷണൽ ആർമി. ഗൊറില്ല അറ്റാക്കിൽ മുതിർന്ന രണ്ട് ഷബാബ് ത്രീവ്രവാദികൾ ഉൾപ്പെടെ 70 പേരെയാണ് വധിച്ചത്. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. സൊമാലി പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിൾ ജൊഹാറിൻ്റെ ഏകദിന സന്ദർശനത്തിന് മുന്നോടിയായാണ് സൊമാലിയൻ സൈന്യത്തിൻ്റെ നിർണായ നീക്കം.
70 ഷബാബ് ത്രീവ്രവാദികളെ വധിച്ചതായി സ്ഥിരീകരിച്ച് സൊമാലിയൻ ആർമി - സൊമാലിയ ഭീകരാക്രമണം
സൊമാലി പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിൾ ജൊഹാറിൻ്റെ ഏകദിന സന്ദർശനത്തിന് മുന്നോടിയായി പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരാക്രമണമുണ്ടായത്.
70 ഷബാബ് ത്രീവ്രവാദികളെ വധിച്ചതായി സ്ഥിരീകരിച്ച് സൊമാലിയൻ ആർമി
Read more: പാകിസ്ഥാനില്‍ ഭീകരാക്രമണം; പത്ത് പേർ കൊല്ലപ്പെട്ടു
സോമാലിയൻ സൈന്യത്തിൻ്റെ ഭാഗത്ത് ആളപായമുണ്ടോയെന്ന് വ്യക്തമല്ല. വിവിധ ഇടങ്ങളിൽ സൊമാലിയൻ സൈന്യത്തിൻ്റെ സമാന ഓപ്പറേഷൻ നടക്കുന്നതായി സൈന്യം അറിയിച്ചു.