മൊഗാദിഷു:അൽ-ഷബാബ് തീവ്രവാദ ഗ്രൂപ്പിനെതിരായ പോരാട്ടം ശക്തമാക്കിയതായി സോമാലി നാഷണൽ ആർമി (എസ്എൻഎ). മധ്യ ഹിരാൻ മേഖലയിലെ സുരക്ഷ പ്രവർത്തനത്തിൽ 15 കലാപകാരികൾ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.
ഹിരാൻ മേഖലയിലെ മാതബാൻ ജില്ലയ്ക്ക് കീഴിലുള്ള മാധൂയ് ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് 15 തീവ്രവാദികൾ കൊല്ലപ്പെട്ടതെന്ന് ഓപ്പറേഷന് നേതൃത്വം നൽകിയ എസ്എൻഎ കമാൻഡർ പറഞ്ഞു.
കലാപകാരികളെ കേന്ദ്ര മേഖലയിലെ ഒളിത്താവളങ്ങളിൽ നിന്ന് പുറത്തെത്തിക്കാനുള്ള പ്രവർത്തനത്തിൽ സേന വിജയം കൈവരിച്ചതായി എസ്എൻഎ പറയുന്നു.