ഫ്രീടൗണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണ്‍ പര്യടനത്തിനിടെ രാജ്യത്തെ വിദേശകാര്യ മന്ത്രി നബീല ഫരിദ ടൂണിസിനെ സന്ദര്‍ശിച്ച് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്‌തെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു സിയറ ലിയോണില്‍ - ഇന്ത്യ-സിയറ ലിയോണ്‍ ബന്ധം
ശനിയാഴ്‌ചയാണ് ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവിന്‍റെ സിയറ ലിയോണ്‍ പര്യടനം ആരംഭിച്ചത്.
![ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു സിയറ ലിയോണില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4735298-154-4735298-1570934082609.jpg)
സിയറ ലിയോണിയന്‍ വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ച് ഉപരാഷ്‌ട്രപതി
ശനിയാഴ്‌ചയായിരുന്നു ഉപരാഷ്‌ട്രപതിയുടെ സിയറ ലിയോണ്‍ പര്യടനം ആരംഭിച്ചത്. ഫ്രീടൗണില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ സിയറ ലിയോണിയന്‍ വൈസ് പ്രസിഡന്‍റ് ഡോ.മുഹമ്മദ് ജുല്‍ദെ ജല്ലായുടെ നേതൃത്വത്തില്‍ വരവേറ്റു.