കേരളം

kerala

ETV Bharat / international

സൊമാലിയയിൽ ചാവേർ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു - സൊമാലിയ

സൈനിക ക്യാമ്പിനടുത്ത് തീവ്രവാദികൾ സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി എത്തിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം

blast in Somalia  suicide car bombing  Al-Shabab terrorists  attack in wisil  Seven killed in suicide car bombing in Somalia  സൊമാലിയ  ചാവേർ ആക്രമണം
സൊമാലിയയിൽ ചാവേർ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു

By

Published : Jun 28, 2021, 4:14 AM IST

മൊഗാദിഷു: മധ്യ സൊമാലിയയിലെ ഒരു പട്ടണത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ രണ്ട് സൈനികർ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുറമുഖ നഗരമായ ഹോബിയോയുടെ വടക്കുപടിഞ്ഞാറ് വിസിൽ എന്ന ചെറുപട്ടണത്തിലാണ് അൽ-ഷബാബ് തീവ്രവാദികൾ ആക്രമണം നടത്തിയത്. അഞ്ച് പ്രദേശവാസികളും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്.

Also read: പാകിസ്ഥാൻ ചാരനെന്ന് സംശയം; രാജസ്ഥാനില്‍ ഒരാള്‍ അറസ്റ്റില്‍

ആക്രമണത്തിൽ അൽ-ഷബാബ് തീവ്രവാദികൾക്കും കനത്ത നഷ്ടം സംഭവിച്ചുവെന്ന് സൈനികർ വൃത്തങ്ങൾ അറിയിച്ചു. തീവ്രവാദികളിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. സൈനിക ക്യാമ്പിനടുത്ത് തീവ്രവാദികൾ സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി എത്തിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

ABOUT THE AUTHOR

...view details