ജോഹന്നാസ്ബർഗ്: മാസ്ക് ധരിക്കൽ പാളിപ്പോയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റിന്‍റെ ദൃശ്യം വൈറൽ. അദ്ദേഹം കണ്ണ് മൂടുന്ന തരത്തിൽ മാസ്ക് ധരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പ്രതിസന്ധിക്കിടയിൽ അല്പ നേരം സന്തോഷിക്കാനുള്ള നിമിഷം നൽകിയതിന് ജനങ്ങൾ പ്രസിഡന്‍റ് സിറിൽ റാമഫോസയ്ക്ക് നന്ദി അറിയിച്ചു.
മാസ്‌ക് ധരിക്കാൻ പണിപ്പെട്ട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ - വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ദക്ഷിണഫ്രിക്കയിൽ 3,953 പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 75 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി ജോൺ ഹോപ്കിങ്സ് സർവകലാശാല അറിയിച്ചു.
സിറിൽ റാമഫോസ
മെയ് ഒന്ന് മുതൽ രാജ്യത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ദക്ഷിണഫ്രിക്കയിൽ 3,953 പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 75 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി ജോൺ ഹോപ്കിങ്സ് സർവകലാശാല അറിയിച്ചു.