സൈനികൻ നടത്തിയ വെടിവെപ്പിൽ എട്ട് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു - വെടിവെപ്പിൽ
സൈബീരിയയിലെ സൈനിക താവളത്തിൽ നടന്ന വെടിവെപ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
![സൈനികൻ നടത്തിയ വെടിവെപ്പിൽ എട്ട് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4871837-thumbnail-3x2-shoot.jpg)
റഷ്യൻ സൈനികൻ നടത്തിയ വെടിവെപ്പിൽ എട്ട് സൈനികർ കൊല്ലപ്പെട്ടു
മോസ്കോ: സൈബീരിയയിലെ സൈനിക താവളത്തിൽ വെള്ളിയാഴ്ച നടന്ന കൂട്ട വെടിവയ്പിൽ എട്ട് റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം വൈകുന്നേരം 6: 20 നാണ് ചിറ്റ നഗരത്തിനടുത്തുള്ള സൈനിക താവളത്തിൽ ഒരു സൈനികൻ തന്‍റെ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. കുറ്റകാരനെന്ന് സംശയിക്കുന്ന റാമിൽ ഷംസുദ്ദിനോവ് എന്നയാളെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകൾ. സംഭവത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വ്യത്തങ്ങൾ അറിയിച്ചു.
Last Updated : Oct 26, 2019, 7:09 AM IST