കേരളം

kerala

ETV Bharat / international

കെനിയയിൽ സ്ഫോടനം; 3 പേർ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

By

Published : Jun 10, 2021, 2:06 AM IST

Updated : Jun 10, 2021, 2:25 AM IST

Kenya Roadside blast  Kenya blast  blast in kenya news  കെനിയയിൽ സ്ഫോടനം  കെനിയയിൽ സ്ഫോടനം വാർത്ത  കെനിയയിൽ റോഡരികിൽ സ്ഫോടനം
കെനിയയിൽ സ്ഫോടനം

നെയ്റോബി:വടക്കുകിഴക്കൻ കെനിയയിലെ മണ്ടേര പ്രവിശ്യയിൽ ബുധനാഴ്‌ച വൈകുന്നേരം ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് പൊലീസ് അറിയിച്ചു. റോഡരികിൽ സ്ഥാപിച്ചിരുന്ന ഐഇഡി സ്ഫോടക വസ്‌തുവാണ് പൊട്ടിത്തെറിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.

Also Read:ഇസ്രയേൽ ആക്രമണത്തിൽ സിറിയയിൽ 11 സൈനികർ കൊല്ലപ്പെട്ടു

അൽ-ഷഹാബ് തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എട്ടോളം യാത്രക്കാരുമായി പോവുകയായിരുന്ന കെനിയ വൈൽഡ് ലൈഫ് സർവീസസ് വാഹനത്തിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരു ഉദ്യോഗസ്ഥനും ഒരു സാധാരണക്കാരനുമാണ് പരിക്കേറ്റിരിക്കുന്നതെന്നുമാണ് ഔദ്യോഗിക വിവരം.

Also Read:പാകിസ്ഥാനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 8 മരണം ; 5 പേർക്ക് പരിക്ക്

എലെലയ്ക്കും തക്കാബയ്ക്കും മധ്യെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ വാഹനം പൂർണമായും കത്തി നശിച്ചു. ആക്രമണത്തിൽ പരിക്കേറ്റ യാത്രക്കാരൻ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

Last Updated : Jun 10, 2021, 2:25 AM IST

ABOUT THE AUTHOR

...view details