ട്രിപ്പോളി:ലിബിയയിൽ നടന്ന സായുധ ഏറ്റുമുട്ടലിൽ ഈ വർഷം 284 സിവിലിയന്മാർ കൊല്ലപ്പെടുകയും 360ല്‍ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
ഈ വർഷം നടന്ന പോരാട്ടങ്ങളില്‍ 280 ലിബിയൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായി യുഎൻ - 280 ലിബിയൻ സിവിലിയന്മാർ കൊല്ലപ്പെട്ടു
ജനസംഖ്യ ഏറെയുള്ള പ്രദേശങ്ങളില്‍ സംഘർഷം രൂക്ഷമാകുന്നതിനെക്കുറിച്ചാണ് ആശങ്കയെന്ന് എച്ച്സിഎച്ച്ആർ വക്താവ് റൂപർട്ട് കോൾവില്ലെ പറഞ്ഞു
യുഎൻ
വ്യോമാക്രമണങ്ങളില്‍ മാത്രം 182 മരണങ്ങളാണ് സംഭവിച്ചത്. കൂടാതെ ബോംബ് സ്ഫോടനം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകങ്ങൾ എന്നിവയും മരണസംഖ്യ ഉയരുന്നതിന് കാരണമായതായി എച്ച്സിഎച്ച്ആർ വക്താവ് റൂപർട്ട് കോൾവില്ലെ പറഞ്ഞു. ജനസംഖ്യ ഏറെയുള്ള പ്രദേശങ്ങളായ അബു സലീം, അൽ-ഹദ്ബ ജില്ലകളില്‍ സംഘർഷം രൂക്ഷമാകുന്നതിനെക്കുറിച്ചാണ് ഒഎച്ച്‌സിസിആറിന്‍റെ ആശങ്കയെന്നും കോൾവില്ലെ അറിയിച്ചു.