ആഫ്രിക്കയില്‍ വീണ്ടും എബോള വൈറസ് പടര്‍ന്ന് പിടിക്കുന്നു - WHO
ഒരു വര്‍ഷത്തിനിടെ 3000 പേര്‍ക്ക് എബോള സ്ഥിരീകരിച്ചതായും 2000 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന.
മോസ്കോ: കോംഗോ ജനാധിപത്യ റിപ്പബ്ലിക്കില്‍ പടര്‍ന്നുപിടിച്ച എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ഒരു വര്‍ഷത്തിനിടെ മൂവായിരത്തോളം പേര്‍ക്കാണ് എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തത്. ആഫ്രിക്കയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണിയാകും വിധം എബോള പടര്‍ന്നുപിടിക്കുകയാണെന്നും ഇതിനെ മറികടക്കാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചു. എബോള ബാധിച്ച് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ മരിച്ചത് നോർത്ത് കിവു പ്രവിശ്യയിലാണ്. കഴിഞ്ഞ 10 ആഴ്‌ചക്കുള്ളില്‍ ശരാശരി 80 ആളുകള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.