ഫ്രീടൗണ്‍: സിയറ ലിയോണില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 92 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 30 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം.
ഫ്രീടൗണിലെ വെല്ലിങ്ടണില്‍ വച്ച് ബസ് ടാങ്കറുമായികൂട്ടിയിടിയ്ക്കുകയായിരുന്നു. ടാങ്കറില്‍ നിന്ന് ചോര്‍ന്ന ഓയില്‍ ശേഖരിയ്ക്കാന്‍ നിരവധി പേരാണ് വാഹനത്തിന് ചുറ്റും കൂടിയത്. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്.
സംഭവം ഭയാനകമെന്ന് പ്രസിഡന്‍റ് ജൂലിയസ് മാഡാ ബയോ പ്രതികരിച്ചു. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കുടുംബങ്ങളുടേയും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരുടേയും ദു:ഖത്തില്‍ പങ്ക് ചേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.
വൈസ് പ്രസിഡന്‍റ് മുഹമ്മദ് ജുൽഡെ ജലോ പരിക്കേറ്റവരെ പ്രവേശിപ്പിച്ച രണ്ട് ആശുപത്രികൾ സന്ദർശിച്ചു. നിലവിലെ സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ ഏജൻസിയും മറ്റ് സേനകളും അക്ഷീണം പ്രവർത്തിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Also read: പലസ്‌തീനികളും ഇസ്രയേൽ സൈന്യവും ഏറ്റുമുട്ടി; ഒരു മരണം, 70 പേർക്ക് പരിക്ക്