ധീരതയ്ക്കുള്ള പുരസ്‌കാരം നേടി കംബോഡിയക്കാരുടെ ഹീറോ ആയ എലി ചത്തു. കുഴിബോംബുകള്‍ മണത്ത് കണ്ടെത്തുന്നതില്‍ വിദഗ്‌ധനായ മഗാവ എന്ന എലിയാണ് എട്ടാം വയസില്‍ ചത്തത്. ബെല്‍ജിയന്‍ സന്നദ്ധ സംഘടനയായ അപോപോയാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് മഗാവയുടെ അന്ത്യം. ആഫ്രിക്കന്‍ ജയന്‍റ് പൗച്ച് ഇനത്തില്‍പ്പെട്ട മഗാവ 2013ല്‍ ടാന്‍സാനിയയിലാണ് ജനിച്ചത്.
അപോപോയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന ഇവിടെ നിന്നുമുള്ള വിദഗ്‌ധ പരിശീലനത്തിന് ശേഷം 2016ലാണ് മഗാവയെ കംബോഡിയിയലേക്ക് അയക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വിരമിക്കുന്നതിന് മുന്‍പ് 100ലധികം കുഴിബോംബുകള്‍ മഗാവ കണ്ടെത്തിയിട്ടുണ്ട്.
കുഴിബോംബുകള്‍ കണ്ടെത്തുന്നതില്‍ വിദഗ്‌ധന്‍; കംബോഡിയക്കാരുടെ ഹീറോ മഗാവ ചത്തു ഭാരവും വലിപ്പവും കൂടിയ മറ്റ് ജീവികളേക്കാള്‍ കുഴി ബോംബുകള്‍ കണ്ടെത്താന്‍ എലികളാണ് കൂടുതല്‍ സുരക്ഷിതമെന്നതിനാലാണ് മഗാവയടക്കമുള്ളവര്‍ക്ക് സംഘടന പരിശീലനം നല്‍കിയത്.
മഗാവയുടെ വിശിഷ്ടസേവനത്തിനുള്ള ആദരവായി യു.കെ ആസ്ഥാനമായുള്ള സേവന സംഘടനയായ പീപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍ സിക്ക് അനിമല്‍സ് (പിഡിഎസ്എ) കഴിഞ്ഞ വര്‍ഷം സ്വര്‍ണ മെഡല്‍ നല്‍കിയിരുന്നു.
also read: 2021ലെ ലോകത്തിലെ ഏറ്റവും സുന്ദര പുരുഷന്‍...
സംഘടനയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എലിക്ക് ഈ അവാര്‍ഡ് നല്‍കുന്നത്. 1998-ൽ അവസാനിച്ച ഏതാണ്ട് മൂന്ന് ദശാബ്ദക്കാലത്തെ ആഭ്യന്തരയുദ്ധം കംബോഡിയയുടെ മണ്ണില്‍ നിരവധി കുഴിബോംബുകളും പാകിയിട്ടുണ്ട്. ഇവ പൊട്ടിത്തെറിച്ച് നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.