ന്യൂഡല്‍ഹി:ഉഗാണ്ടയില്‍ നടന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി സമ്മേളനത്തില്‍ കശ്‌മീര്‍ വിഷയത്തിലെ പാകിസ്ഥാന്‍ നിലപാടിനെതിരെ വിമര്‍ശിച്ച് ഇന്ത്യ. കശ്‌മീര്‍ പ്രശ്‌നത്തെ രാഷ്‌ട്രീയ പ്രചാരണമായി പാകിസ്ഥാന്‍ ഉപയോഗിക്കുകയാണെന്നും സൈനിക ഭരണത്തിലധിഷ്‌ഠിതമായ പാരമ്പര്യമാണ് ഇസ്ലാമാബാദിന്‍റേതെന്നും ഇന്ത്യ പ്രസ്‌താവിച്ചു. കശ്‌മീര്‍ താഴ്‌വരയിലെ ഇന്ത്യയുടെ കനത്ത സുരക്ഷാ വിന്യാസത്തിനെതിരെ പാകിസ്ഥാനും വിമര്‍ശിച്ചു. 33 വര്‍ഷത്തോളം സൈനിക ഭരണത്തിന് കീഴിലായിരുന്ന രാജ്യമായിരുന്നു പാകിസ്ഥാനെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം ഉന്നയിച്ചു.
പാകിസ്ഥാന്‍ നിലപാടിനെതിരെ ഇന്ത്യ - കശ്‌മീര്‍ വിഷയത്തില്‍ പാക് നിലപാടിനെതിരെ കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ തിരിച്ചടിച്ച് ഇന്ത്യ
ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ല ഞായറാഴ്‌ച കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി സമ്മേളനത്തില്‍ പങ്കെടുക്കും.
കശ്‌മീര്‍ വിഷയത്തില്‍ പാക് നിലപാടിനെതിരെ കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ തിരിച്ചടിച്ച് ഇന്ത്യ
എം.പിമാരായ അധിര്‍ രഞ്ജന്‍ ചൗധരി, രൂപ ഗാംഗുലി, എല്‍. ഹനുമന്തയ്യ തുടങ്ങിയവരായിരുന്നു ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. കോമൺവെൽത്ത് പാര്‍ലമെന്‍ററി അസോസിയേഷനിൽ അംഗങ്ങളായ സംസ്ഥാന നിയമസഭകളുടെ പ്രിസൈഡിംഗ് ഉദ്യോഗസ്ഥരും സെക്രട്ടറിമാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ല ഞായറാഴ്‌ച സമ്മേളനത്തിന്‍റെ ഭാഗമാകും. ഈ മാസം ആദ്യം മാലദ്വീപിൽ നടന്ന ദക്ഷിണേഷ്യൻ സ്പീക്കേഴ്‌സ് ഉച്ചകോടിയിലും പാകിസ്ഥാൻ കശ്‌മീര്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു.