പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി - പ്രവീന്ദ് ജുഗ്നാത്ത്
സ്‌പെഷ്യല്‍ എയർ ഇന്ത്യ വിമാനത്തില്‍ അഞ്ച് ലക്ഷത്തോളം ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് അടക്കമുള്ള മെഡിക്കൽ സാമഗ്രികൾ ഇന്ത്യ മൗറീഷ്യസില്‍ എത്തിച്ചിരുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി
പോർട്ട് ലൂയിസ്: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അവശ്യ മെഡിക്കൽ സാമഗ്രികൾ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നാത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്. അഞ്ച് ലക്ഷത്തോളം ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നാണ് ഇന്ത്യ മൗറീഷ്യസിന് നൽകിയത്. സ്‌പെഷ്യല്‍ എയർ ഇന്ത്യ വിമാനത്തിലാണ് സാമഗ്രികൾ മൗറീഷ്യസിൽ എത്തിച്ചത്.