പോർട്ട് ലൂയിസ്:കൊവിഡ് വാക്‌സിനുകൾ നൽകിയതിൽ ഇന്ത്യക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് കുമാർ ജുഗ്നൗത്ത്. ഒരു ലക്ഷം ഡോസ് ആസ്ട്രാസെനെകയും രണ്ട് ലക്ഷം ഡോസ് കോവാക്‌സിനുമാണ് ഇന്ത്യ ലഭ്യമാക്കുന്നത്. ഇന്ത്യൻ സർക്കാരിനോട് തങ്ങളുടെ നന്ദി അറിയിക്കുന്നുവെന്ന് അവിടുത്തെ എംബസി പങ്കിട്ട വീഡിയോയിൽ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് കുമാർ ജുഗ്നൗത്ത് വ്യക്തമാക്കുന്നു.
കൊവിഡ് വാക്‌സിൻ നൽകിയതിൽ ഇന്ത്യക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി - ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിൻ
വാക്‌സിൻ മൈത്രി സംരംഭത്തിൽ ഇന്ത്യ ഇതുവരെ 72 അയൽരാജ്യങ്ങൾക്ക് കൊവിഡ് വാക്‌സിൻ ലഭ്യമാക്കി
കൊവിഡ് വാക്‌സിൻ നൽകിയതിൽ ഇന്ത്യക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി
കൊവിഡിൽ നിന്ന് ലോകത്തെ മോചിപ്പിക്കാനുള്ള ഏകീകൃത ശ്രമത്തിന്‍റെ ഭാഗമായ ഇന്ത്യ വാക്‌സിൻ മൈത്രി സംരംഭത്തിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം ഡോസ് കോവാക്‌സിനാണ് വാണിജ്യാടിസ്ഥാനത്തിൽ മൗറീഷ്യസിന് കൈമാറിയത്. ഈ പദ്ധതിയില്‍ ഇന്ത്യ ഇതുവരെ 72 അയൽരാജ്യങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ മാലിദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു.
Last Updated : Mar 25, 2021, 6:08 AM IST