പോർട്ട ഓ പ്രിൻസ്:ഹെയ്തിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,419 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം 6,000 ആയി. ഹെയ്തി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
രാജ്യത്തിന്റെ തെക്കൻ മേഖലയായ സെയിന്റ് ലൂയിസ് ഡു സുഡ് എന്ന പ്രഭവ കേന്ദ്രത്തില്‍ നിന്ന് പത്ത് കിലോമീറ്റർ ആഴത്തിലും 12 കിലോമീറ്റർ ദൂരത്തിലുമാണ് ഭൂകമ്പം ബാധിച്ചത്. വീടുകളും ഓഫിസുകളും ആരാധനാലയങ്ങളും ഉള്‍പ്പടെ നിരവധി കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്.