ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 80 ലക്ഷം പിന്നിട്ടു. ഇതുവരെ 3,80,40,148 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. 10,85,373 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,85,98,151 ആയി ഉയർന്നു. അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. 2,20,011 പേരാണ് ഇതുവരെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 51 ലക്ഷം കടന്നു.
ലോകത്തെ വരിഞ്ഞ് മുറുക്കി കൊവിഡ്; 3.80 കോടി രോഗബാധിതർ - 10,85,092 മരണം
അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. 2,20,011 പേരാണ് ഇതുവരെ മരണമടഞ്ഞത്
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞദിവസം 66,732 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗികളിൽ 12.10 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. ഔദ്യോഗിക കണക്കുപ്രകാരം നിലവിൽ 8,61,853 സജീവ കേസുകളാണ് ഉള്ളത്. 61,49,535 പേർ രോഗമുക്തി നേടി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 52,87,682 ആയി. രോഗമുക്തി നിരക്ക് 86.36 ശതമാനമായും വർധിച്ചു.
രോഗികളുടെ എണ്ണത്തിൽ ലോകത്ത് ബ്രസീൽ തന്നെയാണ് ഇപ്പോഴും മൂന്നാം സ്ഥാനത്ത്. രാജ്യത്ത് 51 ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ഒന്നരലക്ഷം കടന്നു. 44,95,269 പേർ രോഗമുക്തി നേടി. അതേസമയം, കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ വീണ്ടും വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ചൈനയിലെ കിഴക്കൻ നഗരമായ ക്വിങ്‌ദാവോയിലെ മുൻസിപ്പൽ ചെസ്റ്റ് ആശുപത്രിയിൽ എട്ട് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.രണ്ട് മാസത്തിനിടെ ഒരൊറ്റ കൊവിഡ് കേസുപോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ല.