കേരളം

kerala

ETV Bharat / international

ലോകം കൊവിഡ് ആശങ്കയില്‍; മൂന്ന് കോടി 71 ലക്ഷം പിന്നിട്ട് രോഗബാധിതര്‍ - കൊവിഡ്-19

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, കൊ​ളം​ബി​യ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, പെ​റു, മെക്‌സിക്കോ, ഫ്രാ​ൻ​സ് എന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പത്തിലുള്ളത്

Global COVID-19 tracker  coronavirus  US coronavirus count  COVID-19 diagnosis  world coronavirus count  Global covid cases  മൂന്ന് കോടി 71 ലക്ഷം പിന്നിട്ട് രോഗബാധിതര്‍  കൊവിഡ്-19  കൊറോണ
ലോകം കൊവിഡ് ആശങ്കയില്‍; മൂന്ന് കോടി 71 ലക്ഷം പിന്നിട്ട് രോഗബാധിതര്‍

By

Published : Oct 10, 2020, 10:42 AM IST

ഹൈദരാബാദ്: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി 71 ല​ക്ഷം പി​ന്നി​ട്ടു. 3,71,10,987 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് വേ​ൾ​ഡോ മീ​റ്റ​ര്‍ പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വൈ​റ​സ് ബാധയേത്തു​ട​ർ​ന്ന് 1,072,087 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 2,78,97,003 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, കൊ​ളം​ബി​യ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, പെ​റു, മെ​ക്സി​ക്കോ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്. പ്ര​തി​ദി​ന രോഗികളുടെ വ​ർ​ധ​ന​വി​ൽ ഇ​ന്ത്യ​യാ​ണ് മു​ന്നി​ൽ. 24 മ​ണി​ക്കൂ​റി​നി​ടെ 73,196 പേ​ർ​ക്കാ​ണ് ഇ​ന്ത്യ​യി​ൽ വൈ​റ​സ് ബാധിച്ചത്.

ലോകത്തെ കൊവിഡ് കണക്ക്

രോ​ഗ​ബാ​ധ​യി​ൽ ഒ​ന്നാ​മ​ത് നി​ൽ​ക്കു​ന്ന അ​മേ​രി​ക്ക​യി​ൽ 60,000ന​ടു​ത്ത് ആ​ളു​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത്. പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കി​ലും ഇ​ന്ത്യ​യാ​ണ് മു​ന്നി​ൽ. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ൽ 929 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ൽ 877 പേ​ർ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യി മ​ര​ണ​മ​ട​ഞ്ഞു. ആ​ദ്യ 10നു ​ശേ​ഷ​മു​ള്ള 15 രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം രണ്ട് ലക്ഷത്തിനും മു​ക​ളി​ലാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്രി​ട്ട​ൻ, ഇ​റാ​ൻ, ചി​ലി, ഇ​റാ​ഖ്, ബം​ഗ്ലാ​ദേ​ശ്, ഇ​റ്റ​ലി,സൗ​ദി അ​റേ​ബ്യ, ഫിലിപ്പീന്‍സ്, തു​ർ​ക്കി, ഇ​ന്തോ​നീ​ഷ്യ, ജ​ർ​മ​നി, പാ​ക്കി​സ്ഥാ​ൻ, ഇ​സ്ര​യേ​ൽ, ഉ​ക്രെ​യ്ൻ എ​ന്നി​വ​യാ​ണ് ഈ 15 ​രാ​ജ്യ​ങ്ങ​ൾ. കാ​ന​ഡ​യും, നെ​ത​ർ​ല​ൻ​ഡ്സും, റൊ​മേ​നി​യ​യും, മൊ​റോ​ക്കോ​യും, ഇ​ക്വ​ഡോ​റും ഉ​ൾ​പ്പെ​ടെ 18 രാ​ജ്യ​ങ്ങ​ളി​ൽ ഒ​രു ലക്ഷത്തിന് മു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അതേസമയം യുകെയിലും ഫ്രാൻസിലും ഒക്‌ടോബറിന് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. ഇതോടെ യുകെയിലെ പലയിടങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്. മരണനിരക്ക് ഏഴ് ശതമാനമായി ഉയർന്നുവെന്നാണ് മാധ്യമ റിപ്പോർട്ട്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ജർമൻ ചാൻസലർ അംഗലേ മെർക്കൽ വ്യക്തമാക്കി. സാമൂഹ്യ അകലവും മാസ്‌കും കർശനമാക്കി.

ABOUT THE AUTHOR

...view details