കേരളം

kerala

ETV Bharat / international

പിടിമുറുക്കി കൊവിഡ്; ലോകത്ത് 3.6 കോടി രോഗബാധിതര്‍ - കൊവിഡ്-19

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.

COVID-19 tracker  COVID-19  US coronavirus count  India coronavirus cases  പിടിമുറുക്കി കൊവിഡ്; ലോകത്ത് 3,06,85,288 രോഗബാധിതർ  കൊവിഡ്-19  കൊറോണ
പിടിമുറുക്കി കൊവിഡ്; ലോകത്ത് 3,06,85,288 രോഗബാധിതർ

By

Published : Sep 19, 2020, 1:25 PM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,06,85,288 ആയി ഉയർന്നു. 9,55,695 പേരാണ് ഇതുവരെ വൈറസ്ബാധ മൂലം മരണമടഞ്ഞത്. 2,23,27,237 പേർ രോഗമുക്തി നേടി എന്നത് ആശ്വാസം നൽകുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ, ഇതുവരെ 69,25,941 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,03,171 പേർ മരണമടഞ്ഞു.

ലോകത്തെ കൊവിഡ്-19 കണക്കുകള്‍

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. മരണസംഖ്യ 85,000 കടന്നു. 41 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 93,220 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 87,472 പേർ രോഗമുക്തരായി. രാജ്യത്തെ 59.8 ശതമാനം രോഗബാധിതരും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ബ്രസീലിൽ ഇതുവരെ 4,497,434 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 135,857 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,789,139 ആയി. യൂറോപ്പിൽ സ്ഥിതി ഗുരുതരമാകുകയാണ്. കൊവിഡ് ആദ്യഘട്ടമായ മാർച്ച് മാസത്തേക്കാൾ കൂടുതൽ രോഗികൾ ഇപ്പോൾ യൂറോപ്പിലുണ്ടാകുന്നു. കഴിഞ്ഞയാഴ്ച മാത്രം മൂന്ന് ലക്ഷത്തിലധികം രോഗികളുണ്ടായി.

ABOUT THE AUTHOR

...view details