ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 2,77,22,242 ൽ അധികം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 9,00,878 ൽ അധികം ആളുകളാണ് കൊവിഡിനിരയായി മരണത്തിന് കീഴടങ്ങിയത്. അതേസമയം 1,98,12,247 ൽ അധികം ആളുകൾ ഇതുവരെ രോഗമുക്തി നേടി. ഉയർന്ന ദൂരവ്യാപകമായ നിയമങ്ങൾക്കിടയിലും ദക്ഷിണ കൊറിയയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ ഏഴാം ദിവസവും 200 ൽ താഴെയാണ്. കൊറിയ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 156 കേസുകളും 344 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 21,588 ആയി ഉയർന്നു.
ലോകത്ത് കൊവിഡ് ബാധിതര്‍ രണ്ടേമുക്കാല്‍ കോടിയലധികം
9,00,878 ൽ അധികം ആളുകളാണ് കൊവിഡിനിരയായി മരണത്തിന് കീഴടങ്ങിയത്
ലോകം കൊവിഡ് ആശങ്കയില്‍; രണ്ടേമുക്കാല്‍ കോടിയിലധികം രോഗബാധിതര്‍
കൊറോണ വൈറസ് കേസുകളിൽ ഗണ്യമായ വർധനവ് തടയാൻ സർക്കാർ ശ്രമിക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ആറിലധികം ആളുകളുടെ സാമൂഹിക സമ്മേളനങ്ങൾ ഇംഗ്ലണ്ടിൽ നിരോധിക്കും. എല്ലാ സാമൂഹിക ഒത്തുചേരലുകളുടെയും നിയമപരമായ പരിധി നിലവിലെ 30 ആളുകളിൽ നിന്ന് ആറായി കുറയ്‌ക്കും. സ്വകാര്യ വീടുകൾ, റെസ്റ്റോറന്‍റുകള്‍, പാർക്കുകൾ എന്നിവയുൾപ്പെടെ വീടിനകത്തും പുറത്തും ഉള്ള പാർട്ടികൾക്ക് പുതിയ നിയമം ബാധകമാകും. ഇത് പാലിക്കാത്തവരില്‍ നിന്ന് 100 പൗണ്ട് പിഴ ഈടാക്കും.