ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ ജാവിയര്‍ പെരസ് ഡി ക്യൂലര്‍ (100) അന്തരിച്ചു. ജന്‍മനാടായ പെറുവിലായിരുന്നു അന്ത്യം. ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ സമാധാനത്തിന് വേണ്ടി ശക്തമായ ഇടപെടല്‍ നടത്തി 1988 ലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിലേക്കെത്തിച്ചത് ജാവിയര്‍ പെരസ് ഡി ക്യൂലറിന്‍റെ ഇടപെടലുകളായിരുന്നു. തനിക്ക് ഏറെ പ്രചോദനം നല്‍കിയ ജീവിതമായിരുന്നു ജാവിയര്‍ പെരസിന്‍റേതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് സ്മരിച്ചു.
ഐക്യരാഷ്ട്രസഭയുടെ മുന്‍ മേധാവി ജാവിയര്‍ പെരസ് ഡി ക്യൂലര്‍ അന്തരിച്ചു - ജാവിയര്‍ പെരസ് ഡി ക്യൂലര്‍
1982 ജനുവരി ഒന്നിനാണ് ജാവിയര്‍ പെരസിന് ഐക്യരാഷ്ട്ര സഭയുടെ തലപ്പത്തെത്തുന്നത്. സമാധാനപ്രിയനായി അറിയപ്പെട്ടിരുന്ന പെരസ്, സങ്കീര്‍ണമായ കാലഘട്ടത്തിലാണ് ലോകത്തെ ഏറ്റവും വലിയ സംഘടനയുടെ മേധാവിയായി സ്ഥാനമേറ്റത്.
1982 ജനുവരി ഒന്നിനാണ് ജാവിയര്‍ പെരസിന് ഐക്യരാഷ്ട്ര സഭയുടെ തലപ്പത്തെത്തുന്നത്. സമാധാനപ്രിയനായി അറിയപ്പെട്ടിരുന്ന പെരസ്, സങ്കീര്‍ണമായ കാലഘട്ടത്തിലാണ് ലോകത്തെ ഏറ്റവും വലിയ സംഘടനയുടെ മേധാവിയായി സ്ഥാനമേറ്റത്. എട്ടുവര്‍ഷം നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധപ്രശ്നങ്ങള്‍ പരിഹരിച്ചത് പെരസിനെ അന്താരാഷ്‌ട്ര തലത്തില്‍ സ്വീകാര്യനാക്കി. ലോകത്തകമാനം പട്ടിണി മാറ്റുന്നതിന് വേണ്ടിയുളള മുറവിളി ഉയര്‍ന്ന ഘട്ടത്തില്‍ ശക്തമായ ഇടപെടലുകളുമായി പെരസ് മുമ്പിലുണ്ടായിരുന്നു. എല്‍സാവദോറില്‍ അമേരിക്കയുടെ പിന്തുണയോടെയുളള ആഭ്യന്തര യുദ്ധത്തില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തെ നയിച്ചത് ജാവിയര്‍ പെരസായിരുന്നു.
അംഗരാജ്യങ്ങള്‍ ഐക്യരാഷ്‌ട്ര സഭയെ വേണ്ട രീതിയില്‍ ഉപയോഗിക്കാതിരിക്കുന്നതും, ദുരുപയോഗം ചെയ്യുന്നതുമാണ് സഭയുടെ പ്രശ്‌നമെന്ന് ജാവിയര്‍ പെരസ് തുറന്നടിച്ചിരുന്നു. സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് മാറുന്നതിന് ഏതാനും നാളുകള്‍ മുമ്പ് നടത്തിയ പ്രസ്താവന അന്താരാഷ്‌ട്ര തലത്തില്‍ വന്‍ ചര്‍ച്ചയായിരുന്നു. അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജാവിയര്‍ പെരസ് വിവിധ രാജ്യങ്ങളില്‍ നയതന്ത്രപ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1973-74 കാലഘട്ടത്തില്‍ യുഎന്‍ സുരക്ഷാസമിതിയുടെ പ്രസിഡന്‍റായിരുന്ന പെരസ് 1975 -77 കാലഘട്ടത്തില്‍ സൈപ്രസിന്‍റെ യുഎന്‍ പ്രതിനിധിയായും പ്രവര്‍ത്തിച്ചു.