കാമറൂണിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ചു - international news
മധ്യ ആഫ്രിക്കൻ രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം 66 ആയി ഉയർന്നിട്ടുണ്ട്.
കാമറൂണിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ചു
ഉഗാണ്ടെ: കാമറൂണിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ആളാണ് മരിച്ചതെന്ന് കാമറൂൺ സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച വിവരം കാമറൂൺ ആരോഗ്യ മന്ത്രി മലച്ചീ മനൗഡയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മധ്യ ആഫ്രിക്കൻ രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം 66 ആയി ഉയർന്നിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ഹോട്ടലുകൾ എന്നിവ അടച്ചുവെന്നും സർക്കാർ അറിയിച്ചു.