കെയ്‌റോ: സൂയസ് കനാലിലെ ഗതാഗത തടസത്തിന് വിരാമമായി. മദര്‍ഷിപ്പായ എവര്‍ ഗിവണ്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്‌ചയായി തടസപ്പെട്ട കനാല്‍ വഴിയുള്ള കപ്പല്‍ നീക്കമാണ് പുനരാരംഭിച്ചത്. മണല്‍തിട്ടയില്‍ ഇടിച്ചതിനെ തുടര്‍ന്ന് കനാലില്‍ കുടുങ്ങിയ മദര്‍ഷിപ്പിനെ ഡ്രഡ്‌ജറുകളുടെയും ടഗ്‌ബോട്ടുകളുടെയും സഹായത്തോടെയാണ് നീക്കിയത്.
'എവര്‍ ഗിവണ് മോചനം' സൂയസ് കനാലിലെ ഗതാഗത തടസത്തിന് പരിഹാരം
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മദര്‍ഷിപ്പായ എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് കനാല്‍ വഴിയുള്ള ഗതാഗതം ഒരാഴ്‌ചയായി തടസപ്പെട്ടിരുന്നു
കപ്പല്‍ നീക്കാനുള്ള ശ്രമങ്ങള്‍ കനാല്‍ അധികൃതരുടെ നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വലിയ ആശങ്കക്കാണ് വിരമാമായത്. ലോകത്തെ തന്ത്രപ്രധാനമായ കപ്പല്‍ പാതയായ സൂയസ് കനാലിലെ പ്രതിസന്ധി ആഗോള തലത്തിലുള്ള ചരക്ക് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കപ്പല്‍ വഴിയുള്ള ചരക്ക് നീക്കത്തെ പ്രതിസന്ധി വലിയ തോതില്‍ ബാധിച്ചു.
ചൈനയില്‍ നിന്നും നെതര്‍ലാന്‍ഡിലേക്കുള്ള യാത്രക്കിടെയാണ് എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. എവര്‍ ഗിവണ്‍ യാത്ര പുനരാരംഭിച്ചെങ്കിലും കനാലിലൂടെയുള്ള കപ്പലുകളുടെ നീക്കം സാധാരണ ഗതിയിലാകാന്‍ ദിവസങ്ങളെടുക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.