ആഡിസ് അബാബ: എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണു. വിമാനത്തില്‍ 149 യാത്രക്കാരും എട്ട് ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ് ഉണ്ടായിരുന്നത്.
എത്യോപ്യയില്‍ വിമാനം തകര്‍ന്നു വീണു: വിമാനത്തിലുണ്ടായിരുന്നത് 157 പേര്‍ - ethiopia
149 യാത്രക്കാരും എട്ട് ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല.
എത്യോപ്യയില്‍ വിമാനം തകര്‍ന്ന് വീണു
നെയ്റോബിയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം. ബോയിങ് 737 വിമാനമാണ് ഡിബ്ര സേത്തില്‍ തകര്‍ന്ന് വീണത്.
വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട ആരെങ്കിലും ജീവിച്ചിരിക്കുന്നതായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്ന് വീണത്. അപകട കാരണം വ്യക്തമല്ല.
Last Updated : Mar 10, 2019, 3:32 PM IST