ഈജിപ്തില്‍ ഒരു ലക്ഷം കവിഞ്ഞ് കൊവിഡ് ബാധിതര്‍ - കൊവിഡ്19
ഈജിപ്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഈജിപ്തില്‍ ഒരു ലക്ഷം കവിഞ്ഞ് കൊവിഡ് ബാധിതര്‍
കെയ്റോ: ഈജിപ്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈജിപ്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,041 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഖാലിദ് മുഗാഹദ് പ്രസ്താവനയിൽ പറഞ്ഞു. ഇതുവരെ കൊവിഡ് ബാധിച്ച് 5,541പേര്‍ മരിച്ചിട്ടുണ്ടെന്നും 79,000-ലധികം പേർ സുഖം പ്രാപിച്ചിട്ടുണ്ടെന്നും മുഗാഹദ് പറഞ്ഞു. കൊവിഡ് ബാധയെ ലോകാരോഗ്യ സംഘടന മാർച്ച് 11-ന് ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.