ന്യൂഡല്‍ഹി: ഡൊമിനികയില്‍ പിടിയിലായ പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന നടപടിക്ക് ഡൊമിനിക സുപ്രീം കോടതിയുടെ സ്റ്റേ. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ചൊക്‌സിക്ക് ക്രൂര മര്‍ദനമേറ്റതായി ചോക്‌സിയുടെ അഭിഭാഷകന്‍ വെയ്‌നി മാര്‍ഷ് ചൂണ്ടിക്കാട്ടി. പിടിയിലായ ശേഷം ചോക്‌സിയുമായി ബന്ധപ്പെടാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ലെന്നും വ്യാഴാഴ്‌ച മാത്രമാണ് ചൊക്‌സിയുമായി ബന്ധപ്പെടാന്‍ അനുവദിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് കോടതി ഇന്ന് പ്രാദേശിക സമയം രാവിലെ 9.00 മണിക്ക് പരിഗണിക്കും.
മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറുന്നതില്‍ ഡൊമിനിക സുപ്രീം കോടതിയുടെ വിലക്ക് - nirav modi relative
മെഹുല്‍ ചോക്‌സിക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമുണ്ടായെന്ന് അഭിഭാഷകന്‍ ചൂണ്ടികാട്ടി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
Read more:വായ്‌പ തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സി പിടിയില്‍; ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് അന്‍റിഗ്വ
13,000 കോടിയുടെ രൂപ പിഎന്‍ബി വായ്‌പാ തട്ടിപ്പ് നടത്തിയ കേസിലാണ് മെഹുല്‍ ചോക്‌സി പ്രതിയായിട്ടുള്ളത്. കരീബിയന്‍ ദ്വീപായ ആന്‍റിഗ്വയിലേക്ക് കടന്ന ചോക്‌സിയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജെന്‍സികള്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. 2018 മുതല്‍ വിവിധ അന്വേഷണ ഏജെന്‍സികള്‍ തിരയുന്ന പ്രതിയാണ് ചോക്‌സി. ചോക്‌സിയെ കാണാതായതോടെ ഇന്‍റര്‍പോള്‍ യെല്ലോ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോമനിക്കയില്‍ നിന്നും ഇയാളെ പിടികൂടിയത്.