കേരളം

kerala

പ്രതിഷേധത്തെ തുടര്‍ന്ന് നീക്കിയ ഗാന്ധി പ്രതിമ വീണ്ടും സ്ഥാപിക്കാനൊരുങ്ങി ഘാന

By

Published : Mar 5, 2019, 1:41 PM IST

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കന്‍ സയന്‍സ് ഡയറക്ടര്‍ അകോസോ അഡോമോക്കോ ആംപോഫോ ആണ് പ്രതിഷേധങ്ങള്‍ നയിച്ചത്.

ഗാന്ധിപ്രതിമ ഘാന(ഫയൽ ചിത്രം)

പ്രതിഷേധത്തെ തുടർന്ന് ഘാന ലെഗോണ്‍ സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് നീക്കിയ ഗാന്ധിപ്രതിമ ആക്രയിലെ കോഫി അന്നന്‍ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ സ്ഥാപിക്കാനാണ്അധികൃതരുടെ നീക്കം. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ ഹൈകമ്മീഷനും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഔദ്യോഗിക ചടങ്ങിലാണ് പ്രതിമ പുന:സ്ഥാപിക്കുമെന്നപ്രഖ്യാപനമുണ്ടായത്.

രണ്ട് വര്‍ഷത്തോളം വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് ഘാന സര്‍വകലാശാല ഗാന്ധിപ്രതിമ നീക്കം ചെയ്തത്. 2016 സെപ്തംബറില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍മാര്‍ 'ഗാന്ധി മസ്റ്റ് ഫോള്‍ മൂവ്മെന്‍റ് ' എന്ന പേരില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു.

കറുത്തവർഗക്കാരായ ആഫ്രിക്കക്കാരെക്കാളും എന്തുകൊണ്ടും ശ്രേഷ്ഠർ ഇന്ത്യക്കാരാണെന്ന ഗാന്ധിയുടെ പ്രസ്താവനയുംജാതി വ്യവസ്ഥയെ അംഗീകരിക്കുന്ന ആളാണ് ഗാന്ധിയെന്നാരോപിച്ചുമാണ് പ്രതിഷേധക്കാര്‍ പ്രതിമ നീക്കണമെന്ന വാദം ഉന്നയിച്ചത്.

ABOUT THE AUTHOR

...view details