കേപ്ടൗണ്‍: കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രദേശങ്ങളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിൽ 212 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ ക്യാബിനറ്റ് മന്ത്രി ഖുംബുദ്സോ നത്‌ഷവേനിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വെള്ളിയാഴ്ച മാത്രം 89 പേരാണ് മരിച്ചത്. ഇതോടെയാണ് ആകെ മരണം ഉയര്‍ന്നത്.
ദക്ഷിണാഫ്രിക്കയിലെ കലാപം: മരണം 212 ആയെന്ന് മന്ത്രി - Acting Minister in the Presidency Khumbudzo Ntshavheni
മുന്‍ പ്രസിഡന്‍റ് തടവിലായതിനു ശേഷം പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തില്‍ 89 പേരാണ് മരിച്ചതെന്ന് ക്യാബിനറ്റ് മന്ത്രി ഖുംബുദ്സോ നത്‌ഷവേനിയാണ് അറിയിച്ചത്.
ദക്ഷിണാഫ്രിക്കയിലെ കലാപം: മരണം 212 ആയെന്ന് മന്ത്രി
ഗൗട്ടെങ്ങിൽ 862 പേരെയും കെസുലു നാടാലില്‍ 1,692 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, കെസുലു നാടാലില്‍ 4,000 റൗണ്ട് വെടിമരുന്നും ലൈസൻസില്ലാത്ത തോക്കുകളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 25,000 പ്രതിരോധ സേനയെയാണ് രാജ്യത്തെ ഭരണകൂടം വിന്യസിപ്പിച്ചത്. കോടതിയലക്ഷ്യക്കേസില്‍ മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമ തടവിലായതിനു ശേഷമാണ് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്.
ALSO READ:ഡാനിഷ് സിദ്ധിഖിയുടെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ