കമ്പാല: ഉഗാണ്ട പ്രസിഡന്‍റ് സ്ഥാനാർഥി റോബർട്ട് ക്യാഗുലാനിയെ അറസ്റ്റ് ചെയ്‌തതിനെതിരെ കമ്പാലയിൽ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി ഉയർന്നു. മരിച്ചവരിൽ 15 പുരുഷന്മാരും ഒരു സ്‌ത്രീയും ഉൾപ്പെടുന്നു. പ്രതിഷേധത്തെ തുടർന്നുള്ള വെടിവയ്‌പ്പും കണ്ണീർവാതക പ്രയോഗവുമാണ് മരണസംഖ്യ കൂട്ടാൻ കാരണമായത്. പരിക്കേറ്റ 46 പേരെ മുലാഗോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഗാണ്ടയിലെ പ്രതിഷേധത്തിനിടെ 16 മരണം - ഉഗാണ്ടയിൽ പ്രതിഷേധം
പ്രതിഷേധത്തെ തുടർന്നുള്ള വെടിവയ്‌പ്പും കണ്ണീർവാതക പ്രയോഗവുമാണ് മരണസംഖ്യ കൂട്ടാൻ കാരണമായത്. പരിക്കേറ്റ 46 പേരെ മുലാഗോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് കിഴക്കൻ ജില്ലയായ ലുക്കയിലാണ് ക്യാഗുലാനിയെ അറസ്റ്റ് ചെയ്‌തത്. ഇത് ആഫ്രിക്കൻ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉയർത്തി. പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ മരണസംഖ്യയും പരിക്കേൽക്കുന്നവരുടെ എണ്ണവും കൂടാൻ സാധ്യതയുണ്ടെന്ന് കമ്പാല മെട്രോപൊളിറ്റൻ പൊലീസ് വക്താവ് പാട്രിക് ഒനിയാങ്കോ മുന്നറിയിപ്പ് നൽകി. 2021 ലെ പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് യോവേരി മുസെവേനി ഉൾപ്പെടെ 11 പ്രസിഡന്‍റ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി 200ലധികം ആളുകളെ പ്രചാരണ റാലികളിൽ പങ്കെടുപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് സമിതി കർശന നിർദേശം നൽകിയിരുന്നു.