ലാഗോസ് : നൈജീരിയയില്‍ 21 നില കെട്ടിടം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ഒമ്പത് പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചതായി ലാഗോസ് നാഷണൽ എമർജൻസി മാനേജ്‌മെന്‍റ് ഏജൻസി അറിയിച്ചു. ലാഗോസ് നഗരത്തിലെ ഇക്കോയി പ്രദേശത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്.
ഒരു വർഷത്തിലേറെയായി നിർമാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ട്. 50-ലധികം ആളുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ കൂടുതലും നിര്‍മാണ തൊഴിലാളികളായിരുന്നെന്നുമാണ് അധികൃതര്‍ പുറത്തുവിടുന്ന വിവരം. സംഭവത്തില്‍ ലാഗോസ് സംസ്ഥാന ഗവർണർ ബാബജിഡെ സാൻവോ-ഒലു അന്വേഷണം പ്രഖ്യാപിച്ചു.