കേരളം

kerala

ETV Bharat / international

മൊറോക്കോയില്‍ കൊവിഡിനെ തുടര്‍ന്ന് വ്യോമഗതാഗത നിയന്ത്രണം - covid taly news

ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്കാനാണ് അധികൃതരുടെ തീരുമാനം

കൊവിഡ് കണക്ക് വാര്‍ത്ത വ്യോമഗതാഗതം അവസാനിപ്പിച്ചു വാര്‍ത്ത covid taly news air traffic stopped news
വിമാനയാത്ര

By

Published : Mar 30, 2021, 4:18 AM IST

റബാത്ത്: കൊവിഡ് പശ്ചാത്തലത്തില്‍ ഫ്രാന്‍സും സ്‌പെയിനും തമ്മിലുള്ള വ്യോമഗതാഗതം മൊറോക്കോ അവസാനിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. രാജ്യത്തെ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടുകയും ചെയ്‌തു. ശാസ്‌ത്ര, സാങ്കേതിക കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് തീരുമാനം. തുടര്‍ന്നൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് മൊറോക്കോയില്‍ വിലക്കുണ്ടാകും. ഉത്തര ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ഇതിനകം 4,94,000 കൊവിക് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 8,807 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു.

ABOUT THE AUTHOR

...view details