കേരളം

kerala

ETV Bharat / international

എബോള ; കോംഗോയില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ - എബോള

ലോകാരോഗ്യ സംഘടനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് നാല് തവണയാണ് ഇത്തരം പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്

കോഗോയിൽ അടിയന്തരാവസ്ഥ

By

Published : Jul 18, 2019, 10:38 AM IST

കോംഗ: ആഫ്രിക്കയിലെ കിഴക്കൻ രാജ്യമായ കോംഗോയിൽ എബോള പടരുന്നതിനിടെ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശത്തിന് പുറത്ത് രോഗം പടരാനുള്ള സാധ്യത കുറവാണെന്നും അതിർത്തികൾ അടക്കേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചു. കോംഗോയിൽ 1,600 ൽ അധികം പേരാണ് രോഗ ബാധിച്ച് മരിച്ചത്. അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുള്ളൂ. ഇതിന് മുൻപ് നാലു തവണയാണ് ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

.

ABOUT THE AUTHOR

...view details