ബുർക്കിനാ ഫസോ പള്ളി ആക്രമണം;ആറ് പേർ കൊല്ലപ്പെട്ടു - Attack on church
പുരോഹിതനുൾപ്പടെ ആറ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.
ബുർക്കിനാ ഫസോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെ വെടിവയ്പ്പ്. പുരോഹിതനുൾപ്പടെ ആറ് പേർ കൊല്ലപ്പെട്ടു. രണ്ട് പേരെ കാണാതായെന്നും റിപ്പോർട്ട്. സോവും പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പ്രൊട്ടസ്റ്റന്‍റ് ദൈവാലയത്തിന് നേരെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അക്രമികൾ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. ഈസ്റ്റർ ദിനത്തിൽ ലോകത്തെ ഞെട്ടിച്ച ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ ആക്രമണം.