കേരളം

kerala

ETV Bharat / international

മാലിയില്‍ ഭീകരാക്രമണം; 54 പേര്‍ കൊല്ലപ്പെട്ടു - Attack on military

പത്തു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സാധാരണക്കാരന്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

മാലി സൈന്യത്തിനുനേരെ ആക്രമണം, 53 സൈനികർ മരിച്ചു

By

Published : Nov 2, 2019, 9:22 AM IST

ബമാകോ:മാലിയില്‍ സായുധസേനക്ക് നേരെ നടന്ന ആക്രമണത്തിൽ 54 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 53 പേര്‍ സൈനികരും ഒരാള്‍ സാധാരണക്കാരനുമാണ്. രാജ്യത്തിന്‍റെ കിഴക്കൻ ഇൻഡെലിമാൻ മേഖലയിൽ വെള്ളിയാഴ്‌ചയാണ് ആക്രമണം നടന്നതെന്ന് വാർത്താ വിനിമയ മന്ത്രി യയാ സംഗാരെ പറഞ്ഞു.

35 സൈനികർ കൊല്ലപെട്ടതായി സായുധ സേന ട്വിറ്ററിൽ കുറിച്ചിരുന്നത്. എന്നാൽ ഇൻഡെലിമാനിലെ ആക്രമണത്തിന് ശേഷം 54 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സാരമായ പരിക്കുകളോടെ 10 പേർ രക്ഷപെട്ടു. കൊല്ലപെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുകയാണെന്നും നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സംഗാരെ ട്വിറ്ററിൽ കുറിച്ചു. തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കുന്നതായി സൈന്യം പറഞ്ഞു. എന്നാൽ ഒരു തീവ്രവാദ സംഘടനകളും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. വർഷങ്ങളായി മാലി തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ വർഗീയ സംഘർഷം നേരിട്ടുകൊണ്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details