കേരളം

kerala

ETV Bharat / international

സൊമാലിയയിലെ ചാവേര്‍ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു - ചാവേര്‍ ആക്രമണം

തെക്കൻ സൊമാലിയയിലെ കിസയോയിലെ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ച്  ഹോട്ടലിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു

സൊമാലിയയിലെ ചാവേര്‍ ആക്രമണം

By

Published : Jul 14, 2019, 8:00 AM IST

Updated : Jul 14, 2019, 8:54 AM IST

മോഗാഡിഷു: സൊമാലിയയിൽ ഹോട്ടലിലുണ്ടായ ചാവേറാക്രമണത്തിൽ മാധ്യമപ്രവർത്തകനുൾപ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു. 50 ലധികം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നാല് ചാവേറുകളും മരിച്ചു. തെക്കൻ സൊമാലിയയിലെ കിസയോയിലെ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ഹോട്ടലിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സൊമാലിയ സ്വദേശികൾക്ക് പുറമേ കെനിയ, ടാൻസാനിയ, അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇസ്ലാമിക സംഘടനയായ അൽ ഷബാബ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Last Updated : Jul 14, 2019, 8:54 AM IST

ABOUT THE AUTHOR

...view details