കേരളം

kerala

ETV Bharat / international

അസര്‍ബൈജാൻ യുദ്ധത്തില്‍ 2425 അര്‍മേനിയൻ സൈനികര്‍ കൊല്ലപ്പെട്ടു - അര്‍മേനിയ യുദ്ധം

250 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

Armenia health ministry  Armenia Karabakh conflict  അസര്‍ബൈജാൻ യുദ്ധം  അര്‍മേനിയ യുദ്ധം  നാഗോര്‍ണോ - കാരോബാക്ക്
അസര്‍ബൈജാൻ യുദ്ധത്തില്‍ 2425 അര്‍മേനിയൻ സൈനികര്‍ കൊല്ലപ്പെട്ടു

By

Published : Nov 19, 2020, 4:31 AM IST

യെരെവാൻ: നാഗോര്‍ണോ - കാരോബാക്ക് മേഖലകളുടെ അവകാശത്തെച്ചൊല്ലി അസര്‍ബൈജാനുമായി നടന്ന യുദ്ധത്തില്‍ 2425 അര്‍മേനിയൻ സൈനികര്‍ കൊല്ലപ്പെട്ടു. ഇതില്‍ 250 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രണ്ട് മാസത്തോളം നീണ്ട യുദ്ധം റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍റെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് അവസാനിച്ചത്. കാര്യമായ മനുഷ്യനാശം അവരുടെ ഭാഗത്തും ഉണ്ടായതായാണ് വിലയിരുത്തല്‍. ഇരുപക്ഷങ്ങളിലുമായി നാലായിരത്തോളം പേര്‍ കൊല്ലപ്പെടുകയും എണ്ണായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്ന് പുടിൻ പറഞ്ഞിരുന്നു. സാധാരണക്കാരുടെ വീടുകളും നിരവധി സാംസ്‌കാരിക, ചരിത്ര കേന്ദ്രങ്ങളും യുദ്ധത്തില്‍ തകര്‍ന്നിട്ടുണ്ടെന്നും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിൻ പറഞ്ഞു.

ABOUT THE AUTHOR

...view details