കേരളം

kerala

ETV Bharat / international

കിളിമഞ്ചാരോയിൽ തീപിടിത്തം; തീ അണക്കാൻ ശ്രമം തുടരുന്നു - ആഫ്രിക്ക

മൈലുകൾക്ക് അകലെ നിന്നും തീപടർന്നത് കാണാൻ കഴിയുമെന്ന് ടാൻസാനിയൻ അധികൃതർ അറിയിച്ചു.

Africa's highest peak Mount Kilimanjaro on fire  Mount Kilimanjaro on fire  Mount Kilimanjaro  കിളിമഞ്ചാരോ പർവ്വതം  ഡോഡോമ  ആഫ്രിക്ക  കിളിമഞ്ചാരോയിൽ തീപിടിത്തം
കിളിമഞ്ചാരോയിൽ തീപിടിത്തം; തീ അണക്കാൻ ശ്രമം തുടരുന്നു

By

Published : Oct 14, 2020, 6:06 PM IST

ഡോഡോമ:ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോയിൽ തീപിടിത്തം. അഞ്ഞൂറോളം സന്നദ്ധപ്രവർത്തകർ തീ അണയ്ക്കാൻ ശ്രമം നടക്കുകയാണ്. മൈലുകൾക്ക് അകലെ നിന്നും തീപടർന്നത് കാണാൻ കഴിയുമെന്ന് ടാൻസാനിയൻ അധികൃതർ അറിയിച്ചു. തീ പടരുന്നതിന്‍റെ തീവ്രത കുറക്കാൻ സന്നദ്ധപ്രവർത്തകർക്ക് കഴിഞ്ഞതായി ടാൻസാനിയ നാഷണൽ പാർക്കിൽ നിന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കിഫുനിക ഹിൽ എന്ന പ്രദേശത്താണ് നിലവിൽ തീ പടരുന്നതെന്ന് വക്താവ് പാസ്കൽ ഷെലുട്ടെ അറിയിച്ചു. എന്നാൽ തീ പടർന്ന് പിടിച്ചത് എത്രത്തോളം വന്യജീവികളെയും സസ്യജാലങ്ങളെയും ബാധിച്ചുവെന്ന് ഷെലുട്ടെ പരാമർശിച്ചില്ല. പ്രദേശത്തുള്ള വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു.

19,443 അടി (5,926 മീറ്റർ) ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന പർവ്വതമാണ് കിളിമഞ്ചാരോ .

ABOUT THE AUTHOR

...view details