കേരളം

kerala

ETV Bharat / international

നൈജീരിയയിൽ 81 ബോക്കോ ഹറാം തീവ്രവാദികളെ കൊലപ്പെടുത്തിയതായി സൈനികർ - നൈജീരിയയിൽ തീവ്രവാദികളെ കൊലപ്പെടുത്തി

ലേക്ക് ചാഡ് ബേസിനിലെ മറ്റ് രാജ്യങ്ങളിലേക്കും തീവ്രവാദ സംഘം ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ലഫിയ ഡോലെ ഫറൂക്ക് യഹായ.

81 Boko Haram militants killed  Boko Haram militants killed  Boko Haram activities  nigeria boko haram activists  ബോക്കോ ഹറാം തീവ്രവാദികളെ കൊലപ്പെടുത്തി  നൈജീരിയയിൽ തീവ്രവാദികളെ കൊലപ്പെടുത്തി  അബുജ വാർത്തകൾ
നൈജീരിയയിൽ 81 ബോക്കോ ഹറാം തീവ്രവാദികളെ കൊലപ്പെടുത്തിയതായി സൈനികർ

By

Published : Feb 15, 2021, 7:39 PM IST

അബുജ:രാജ്യത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിൽ ക്ലിയറൻസ് പ്രവർത്തനങ്ങളിൽ 81 ബോക്കോ ഹറാം തീവ്രവാദികളെ അടുത്തിടെ കൊലപ്പെടുത്തിയതായി നൈജീരിയയിലെ സൈനിക ഉദ്യോഗസ്ഥർ. വടക്കുകിഴക്കൻ സംസ്ഥാനമായ ബൊർനോയിലെ സാംബിസ വനത്തിലെ നിരവധി ഗ്രാമങ്ങളിൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് തിയേറ്റർ കമാൻഡർ ഓഫ് ഓപ്പറേഷൻ ലഫിയ ഡോലെ ഫറൂക്ക് യഹായ പറഞ്ഞു.

എപ്പോഴാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നോ അവ എത്രത്തോളം നീണ്ടുനിന്നതായോ അദ്ദേഹം വ്യക്തമാക്കിയില്ല. 2009 മുതൽ വടക്കുകിഴക്കൻ നൈജീരിയയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ബോക്കോ ഹറാം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ലേക്ക് ചാഡ് ബേസിനിലെ മറ്റ് രാജ്യങ്ങളിലേക്കും തീവ്രവാദ സംഘം ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details