മൊഗാദിഷു:സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ പൊലീസ് സ്റ്റേഷനിൽ നടത്തിയ ചാവേറാക്രമണത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൊഗാദിഷുവിലെ വബേരി ജില്ലയിലുള്ള പൊലീസ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്.
മൊഗാദിഷുവിലെ പൊലീസ് സ്റ്റേഷനിൽ ചാവേറാക്രമണം; 6 പേർ കൊല്ലപ്പെട്ടു - 6 പേർ കൊല്ലപ്പെട്ടു
മൊഗാദിഷുവിലെ വബേരി ജില്ലയിലുള്ള പൊലീസ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്
![മൊഗാദിഷുവിലെ പൊലീസ് സ്റ്റേഷനിൽ ചാവേറാക്രമണം; 6 പേർ കൊല്ലപ്പെട്ടു 6 killed in explosion at police station in Somalia's Mogadishu Somalia PM Mogadishu's Waberi Police Station Waberi police chief Ahmed Bashane Deputy Commander for Waliyow Adde Police Division Abdi Basid മൊഗാദിഷു 6 പേർ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11702054-thumbnail-3x2-ppp.jpg)
മൊഗാദിഷുവിലെ പൊലീസ് സ്റ്റേഷനിൽ ചാവേറാക്രമണം; 6 പേർ കൊല്ലപ്പെട്ടു
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ആറ് പേരിൽ വബേരി പൊലീസ് മേധാവി അഹമ്മദ് ബഷാനെ, പൊലീസ് ഡിവിഷൻ ഡെപ്യൂട്ടി കമാൻഡർ അബ്‌ദി ബേസിദ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് എസ്എൻടിവി അറിയിച്ചു. ഭീകരാക്രമണത്തിൽ സൊമാലിയൻ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിൾ അപലപിച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.