നൈജീരിയ: നൈജീരിയയിൽ പള്ളി ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പള്ളിയിലെ ഇമാം ഉൾപ്പെടെ 18 പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസമാണ് നൈജീരിയയിലെ മുസ്‌ലീം പള്ളിക്ക് നേരെ ആക്രമണമുണ്ടായത്.
നൈജീരിയയിലെ പള്ളി ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു; 18 പേരെ തട്ടിക്കൊണ്ടുപോയി - ആക്രമണങ്ങൾ
പള്ളിയിലെ ഇമാം ഉൾപ്പെടെ 18 പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയി. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

നൈജീരിയയിലെ പള്ളി ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു; 18 പേരെ തട്ടിക്കൊണ്ടുപോയി
രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. മോട്ടോർ ബൈക്കുകളിലാണ് അക്രമകാരികൾ എത്തിയത്. ആക്രമണത്തിന് ശേഷം അവർ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ആക്രമണങ്ങൾ വർധിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.