കാമറൂൺ: കാമറൂണിലെ കുംബയിൽ സ്‌കൂളിന് നേരെ ആക്രമണം. നാല് കുട്ടികൾ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരം. വിദേശികളായ ധാരാളം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. തോക്കുധാരികളായ അജ്ഞാതർ സ്‌കൂളിൽ കയറി കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പ്രദേശത്തെ സ്‌കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. സെപ്റ്റംബറിൽ സോഷ്യൽ മീഡിയയിൽ കാമറൂണിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെതിരെ അജ്ഞാതർ മുന്നറിയിപ്പ് നൽകിയിരുന്നു.
കാമറൂണിലെ കുംബയിൽ സ്‌കൂളിന് നേരെ ആക്രമണം; നാല് കുട്ടികൾ മരിച്ചു
വിദേശികളായ ധാരാളം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. തോക്കുധാരികളായ അജ്ഞാതർ സ്‌കൂളിൽ കയറി കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
കാമറൂണിലെ കുംബയിൽ സ്‌കൂളിന് നേരെ ആക്രമണം; നാല് കുട്ടികൾ മരിച്ചു
അതേസമയം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത അധികൃതർക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ആറ് മാസത്തെ ഇടവേളക്ക് ശേഷം ഒക്‌ടോബർ അഞ്ചിനാണ് കാമറൂണിലെ സ്‌കൂളുകൾ വീണ്ടും തുറന്നത്. 30,000 ഇംഗ്ലീഷ് സംസാരിക്കുന്ന കുട്ടികൾ സ്‌കൂളുകളിൽ പഠിക്കുന്നതായി കാമറൂൺ സർക്കാർ അറിയിച്ചു.