സുഡാനില്‍ ഗോത്രങ്ങള്‍ തമ്മില്‍ സംഘര്‍ഷം; 37പേര്‍ കൊല്ലപ്പെട്ടു - സുഡാൻ
ബാനി അമീർ ഗോത്രവും നുബ ഗോത്രവും തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ടാഴ്‌ചയായി തുടരുന്ന സംഘർഷത്തിന്‍റെ കാരണം വ്യക്തമല്ല.
ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ; 37 മരണം, 200 പേർക്ക് പരിക്ക്
ഖാർത്തൂം (സുഡാൻ):സുഡാനിലെ കിഴക്കൻ മേഖലയിലെ ഗോത്രസമൂഹങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 37 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാനി അമീർ ഗോത്രവും നുബ ഗോത്രവും തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ടാഴ്‌ചയായി തുടരുന്ന സംഘർഷത്തിന്‍റെ കാരണം വ്യക്തമല്ല. സംഘർഷം പരിഹരിക്കാത്തതിനെ തുടർന്ന് ഗോത്രങ്ങൾ ഉൾപ്പെടുന്ന ചെങ്കടൽ മേഖലയിലെ ഗവർണറെ കഴിഞ്ഞ ദിവസം തൽസ്ഥാനത്തു നിന്ന് നീക്കുകയും, മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.