കേരളം

kerala

ETV Bharat / international

സൊമാലിയയില്‍ ചാവേര്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു - 3 killed in Somalia blast targeting Turkish engineers

ഭീകരസംഘടനയായ അല്‍ ഷബാബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

3 killed in Somalia blast targeting Turkish engineers near Mogadishu  ചാവേര്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു  സൊമാലിയ  Mogadishu  3 killed in Somalia blast targeting Turkish engineers  Somalia
സൊമാലിയയില്‍ ചാവേര്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

By

Published : Jan 2, 2021, 5:17 PM IST

മൊഗദീഷു: സൊമാലിയയില്‍ ചാവേര്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഭീകരസംഘടനയായ അല്‍ ഷബാബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരു തുര്‍ക്കി സ്വദേശിയും, രണ്ട് സൊമാലി പൊലീസ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. തലസ്ഥാനമായ മൊഗദീഷുക്ക് സമീപമുണ്ടായ സ്ഫോടനം തുര്‍ക്കി ആസ്ഥാനമായ നിര്‍മാണ കമ്പനിയുടെ എഞ്ചിനീയര്‍മാരെ ലക്ഷ്യമിട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊഗദീഷുവിനെ സമീപനഗരമായ അഫ്‌ഗോയിയുമായി ബന്ധിപ്പിക്കുന്ന റോഡിന്‍റെ നിര്‍മാണ കരാറെടുത്തിരിക്കുന്നത് ഈ നിര്‍മാണ കമ്പനിയാണ്. 1990 കളുടെ തുടക്കത്തിൽ തന്നെ തുര്‍ക്കിയില്‍ ഗോത്രങ്ങള്‍ തമ്മിൽ ആഭ്യന്തരയുദ്ധം ഉടലെടുത്തിരുന്നു. പിന്നീട് അല്‍ അല്‍ഖ്വെയ്‌ദ ബന്ധമുള്ള അല്‍ ഷബാബ് അടക്കമുള്ള ഭീകരസംഘടനകള്‍ രൂപപ്പെടുകയും സംഘര്‍ഷങ്ങളും ആക്രമണങ്ങളും വര്‍ധിക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details