കേരളം

kerala

ETV Bharat / international

ബോബി വൈനിന്‍റെ അറസ്റ്റ്; പ്രതിഷേധത്തിൽ 3 പേർ കൊല്ലപ്പെട്ടു - 3 പേർ കൊല്ലപ്പെട്ടു

കിഴക്കൻ പട്ടണമായ ലൂകയില്‍ നിന്ന് അറസ്റ്റ് ചെയ്ത ബോബിയെ ജിഞ്ച നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയതായി പൊലീസ് വക്താവ് ഫ്രെഡ് എനാംഗ പറഞ്ഞു.

Bobi Wine arrest  Bobi Wine arrested  Protests on Bobi Wine's arrest  Musician Bobi Wine  Bobi Wine  protests in Uganda  protests in in Kampala  three killed in Uganda Protests  COVID guidelines  Uganda presidential elections  presidential candidates  Robert Kyagulanyi Ssentamu  ബോബി വൈനിന്‍റെ അറസ്റ്റ്; പ്രതിഷേധത്തിൽ 3 പേർ കൊല്ലപ്പെട്ടു  ബോബി വൈന്‍  പ്രതിഷേധx  3 പേർ കൊല്ലപ്പെട്ടു  ഉഗാണ്ട
ബോബി വൈനിന്‍റെ അറസ്റ്റ്; പ്രതിഷേധത്തിൽ 3 പേർ കൊല്ലപ്പെട്ടു

By

Published : Nov 19, 2020, 6:24 PM IST

കമ്പാല: ഉഗാണ്ടൻ പ്രതിപക്ഷ നേതാവും ഗായകനുമായ ബോബി വൈനിന്‍റെ അറസ്റ്റില്‍ ഉഗാണ്ടയില്‍ വ്യാപക പ്രതിഷേധം . ഉഗാണ്ടയുടെ തലസ്ഥാനത്ത് ബുധനാഴ്ച ഉണ്ടായ പ്രതിഷേധത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. വൈൻ അനുകൂലികൾ കമ്പാലയിൽ റോഡുകളില്‍ ടയര്‍ കത്തിച്ച് കൊണ്ട് ഗതാഗതം തടഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും വെടിയുണ്ടകളും പ്രയോഗിച്ചു. കിഴക്കൻ പട്ടണമായ ലൂകയില്‍ നിന്ന് അറസ്റ്റ് ചെയ്ത ബോബിയെ ജിഞ്ച നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയതായി പൊലീസ് വക്താവ് ഫ്രെഡ് എനാംഗ പറഞ്ഞു. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details