ടുണീഷ്യയിൽ ബസ് അപകടം; 22 പേർ മരിച്ചു - ടുണീഷ്യയിൽ ബസ് അപകടം
അപകടത്തിൽ 21 പേർക്ക് പരിക്കേറ്റതായി ടുണീഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു
bus accident
ടൂണിസ്: ടുണീഷ്യയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് രാജ്യത്തിന്‍റെ വടക്കൻ പ്രദേശത്തുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. അപകടത്തിൽ 21 പേർക്ക് പരിക്കേറ്റതായി ടുണീഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്യൂണിസിൽ നിന്ന് ഐൻ സ്നൂസി മേഖലയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.