ജെനിന: സുഡാനി സൈനിക വിമാനം തകര്‍ന്ന് മൂന്ന് ജഡ്‌ജുമാരടക്കം 18 പേര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ഡാര്‍ഫറിലെ അല്‍-ജെനിന വിമാനത്താവളത്തില്‍ നിന്നും വ്യാഴാഴ്‌ച വൈകുന്നേരം പുറപ്പെട്ട അന്‍റൊനോവ് 12 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളിലായിരുന്നു അപകടം.
സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 18 പേര്‍ കൊല്ലപ്പെട്ടു - വെസ്റ്റ് ഡാര്‍ഫര്‍
വെസ്റ്റ് ഡാര്‍ഫറിലെ അല്‍-ജെനിന വിമാനത്താവളത്തില്‍ നിന്നും വ്യാഴാഴ്‌ച വൈകുന്നേരം പുറപ്പെട്ട അന്‍റൊനോവ് 12 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.
![സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 18 പേര്‍ കൊല്ലപ്പെട്ടു സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 18 പേര്‍ കൊല്ലപ്പെട്ടു 18 killed in military plane crash in Sudan's West Darfur വെസ്റ്റ് ഡാര്‍ഫര്‍ military plane crash in Sudan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5577426-781-5577426-1578024762573.jpg)
സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 18 പേര്‍ കൊല്ലപ്പെട്ടു
നാല് കുട്ടികളടക്കം എട്ടുപേരും മൂന്ന് ജഡ്‌ജുമാരും ഏഴ് വിമാന ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സുഡാനി സൈനിക വക്താവ് അമര്‍ മുഹമ്മദ് അല്‍-ഹസ്സന്‍ അറിയിച്ചു.